ഐ എസ് എൽ ഫിക്സ്ചർ എത്തി, നവംബർ 19ന് തുടക്കം

ഐ എസ് എൽ പുതിയ സീസണിന്റെ ആദ്യ പകുതിയിലെ ഫികചർ പുറത്തു വിട്ടു. നവംബർ 19നാണ് സീസൺ ആരംഭിക്കുന്നത്. ഡിസംബർ വരെയുള്ള ഫിക്സ്ചർ ആണ് പുറത്തു വന്നത്. ഇത്തവണം രാത്രി 9.30നു വാരാന്ത്യങ്ങളിൽ മത്സരം ഉണ്ടാകും. ഐ എസ് എൽ പുതിയ സീസൺ ആരംഭിക്കുക കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തോടെ ആകും. ഫതോർഡ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ മോഹൻ ബഗാനും കേരള ബ്ലാസ്റ്റേഴ്സും ആകും ആദ്യം നേർക്കുനേർ വരിക.

അവസാന മൂന്ന് സീസണിലും കേരള ബ്ലാസ്റ്റേഴ്സും എ ടി കെയും തമ്മിൽ തന്നെ ആയിരുന്നു ആദ്യ ദിവസം ഏറ്റുമുട്ടിയിരുന്നത്. ഇത്തവണയും ഗോവയിൽ മാത്രമായാണ് ഐ എസ് എൽ മത്സരങ്ങൾ നടക്കുന്നത്. ഗോവയിൽ മൂന്ന് സ്റ്റേഡിയങ്ങളിലായാകും മത്സരങ്ങൾ നടക്കുക. നവംബർ 27നാണ് ആദ്യ കൊൽക്കത്ത ഡാർബി നടക്കുക. എ ടി കെ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും കൊൽക്കത്ത ഡാർബി തുടക്കത്തിൽ തന്നെ വെക്കരുത് എന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

എസ്‌ സി ഈസ്റ്റ് ബംഗാൾ നവംബർ 21 ന് ജംഷഡ്പൂർ എഫ്‌സിക്കെതിരെയുള്ള മത്സരത്തോടെ ആകും സീസൺ തുടങ്ങുക. ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്‌സി നവംബർ 22-ന് എഫ്‌സി ഗോവയെ ആദ്യ മത്സരത്തിൽ നേരിടും

Img 20210913 133556