ഐ എസ് എൽ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ന് ചെന്നൈയിൻ എഫ് സി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഒരു പ്രതീക്ഷയുമില്ലാതെയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇറങ്ങുന്നത് എങ്കിൽ ചെന്നൈയിന് ഇന്നത്തെ വിജയം വലിയ ഊർജ്ജം നൽകും. ഇപ്പോൾ ലീഗിൽ നാലാമത് ഉള്ള ചെന്നൈയിൻ ഇന്ന് വിജയിച്ചാൽ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറും. മികച്ച ഫോമിൽ ഉള്ള ഓവൻ കോയ്ലിന്റെ ടീം ഇന്നും മൂന്ന് പോയന്റ് സ്വന്തമാക്കാൻ കഴിയും എന്ന് തന്നെ പ്രതീക്ഷിക്കുന്നു.
അവസാന ഏഴു മത്സരങ്ങൾ ആയി ചെന്നൈയിൻ പരാജയം അറിഞ്ഞിട്ടില്ല. ആ ഏഴു മത്സരങ്ങളിൽ ആറെണ്ണം വിജയിക്കാനും ചെന്നൈയിനായി. മറുവശത്തുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് അവസാന 14 മത്സരങ്ങളിൽ വിജയം അറിഞ്ഞിട്ടില്ല. ലീഗിലെ തന്നെ ഏറ്റവും മോശം അറ്റാക്കിംഗ് റെക്കോർഡും നോർത്ത് ഈസ്റ്റിനാണ് ഉള്ളത്. ഖാലിദ് ജമീൽ പരിശീലിപ്പിക്കുന്ന ടീം വിജയത്തോടെ സീസൺ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിലും അത് ഒട്ടും എളുപ്പമായിരിക്കില്ല.
ചെന്നൈയിൻ ഇന്ന് അവരുടെ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിയേക്കും.