ഗോവയെ നാണംകെടുത്തി ഗുജറാത്ത് രഞ്ജി ട്രോഫി സെമിയിൽ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഏകപക്ഷീയമായ മത്സരത്തിൽ ഗോവക്കെതിരെ കൂറ്റൻ ജയം സ്വന്തമാക്കി ഗുജറാത്ത് രഞ്ജി ട്രോഫി സെമി ഫൈനൽ ഉറപ്പിച്ചു. 464 റൺസിന്റെ കൂറ്റൻ ജയമാണ് ഗോവക്കെതിരെ ഗുജറാത്ത് സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിൽ ഗുജറാത്ത് ഉയർത്തിയ 629 എന്ന ലക്ഷ്യം മുൻപിൽ കണ്ട് ഇറങ്ങിയ ഗോവ വെറും 164 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. 66 റൺസ്  പ്രഭു ദേശായിയും 46 റൺസ് എടുത്ത മിസലുമാണ് വമ്പൻ തകർച്ചയിൽ നിന്ന് ഗോവയെ രക്ഷിച്ചത്.

നേരത്തെ ഗുജറാത്ത് ആദ്യ ഇന്നിങ്സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 602 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. സെഞ്ചുറി പ്രകടനവും പുറത്തെടുത്ത ക്യാപ്റ്റൻ പാർഥിവ് പട്ടേലും റൂഷ് കലറിയയുമാണ് ഗുജറാത്തിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. തുടർന്ന് ഒന്നാം ഇന്നിംഗ്സ് ബാറ്റ് ചെയ്ത ഗോവ വെറും 173 റൺസിന് ഓൾ ഔട്ട് ആയി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ചിന്തൻ ഗജയാണ് ഗോവയുടെ ഇന്നിങ്സിന്റെ താളം തെറ്റിച്ചത്.

തുടർന്ന് രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് 6 വിക്കറ്റ് നഷ്ടത്തിൽ 199 എന്ന നിലയിൽ ഡിക്ലയർ ചെയ്ത ഗോവക്ക് കൂറ്റൻ വിജയ ലക്‌ഷ്യം നൽകുകയായിരുന്നു.