ഐ എസ് എൽ ഫൈനലിന് വീണ്ടും ഗോവ വേദിയാകും!!

Newsroom

ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) ഫൈനൽ മത്സരത്തിന് ഗോവയിലെ ഫതോർഡ സ്റ്റേഡിയം വേദിയാകും. ഇന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. ഗോവയിലോ മുംബൈയിലോ ഫൈനൽ നടത്താൻ ആയിരുന്നു ആലോചന. മുംബൈ ഫുട്ബോൾ അരീനയുടെ കപ്പാസിറ്റി കുറവാണ് എന്നതു കൊണ്ട് ഗോവയിൽ വെച്ച് തന്നെ നടത്താൻ തീരുമാനിക്കുകയായിരുന്നു.

ഗോവ 23 02 13 01 01 29 090

അവസാന മൂന്ന് ഐ എസ് എൽ ഫൈനലുകളും ഗോവയിൽ ആണ് നടന്നത്. കഴിഞ്ഞ സീസണിൽ ഫതോർഡയിൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സും ഹൈദരബാദും ഫൈനലിൽ ഏറ്റുമുട്ടിയത്. ആകെ നാലു ഫൈനലുകൾ ഗോവയിൽ നടന്നിട്ടുണ്ട്. ഐ എസ് എൽ ലീഗ് ഘട്ടം ഇപ്പോൾ അവസാന ഘട്ടത്തിലണ്. മാർച്ച് ആദ്യ വാരം പ്ലേ ഓഫ് മത്സരങ്ങൾ നടക്കും. മാർച്ച് 18നാകും ഫൈനൽ.മാർച്ച് 5 മുതൽ ബുക് മൈ ഷോ വഴി ടിക്കറ്റുകൾ ലഭ്യമാകും.