കൊറോണ പടരുന്ന സാഹചര്യത്തിൽ ഐ എസ് എൽ ഫൈനലും കാണികൾ ഇല്ലാതെ നടത്തേണ്ടി വരും. ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷ്യൻ ഇതിൽ ഉടൻ അന്തിമ തീരുമാനം എടുക്കം. അടച്ചിട്ട സ്റ്റേഡിയത്തിൽ മാത്രമെ കളി നടത്താവു എന്ന നിർദ്ദേശം ഇന്ത്യൻ കായിക മന്ത്രി രാജ്യത്താകെ നൽകിയിട്ടുണ്ട്. പ്രധാനമല്ലാത്ത മത്സരങ്ങളും കായിക പരുപാടികളും ഉപേക്ഷിക്കാനും നിർദ്ദേശമുണ്ട്. മാർച്ച് 14നാണ് ഐ എസ് എൽ ഫൈനൽ നടക്കേണ്ടത്.
ഗോവയിൽ വെച്ച് നടക്കുന്ന ഫൈനലിൽ ചെന്നൈയിനും എ ടി കെ കൊൽക്കത്തയുമാണ് ഏറ്റുമുട്ടുന്നത്. മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടത്തുന്നത് എങ്കിൽ ഇന്ന് തന്നെ ഇതു സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകേണ്ടി വരും. ചെന്നൈയിൽ നിന്നും കൊൽക്കത്തയിൽ നിന്നും ഫുട്ബോൾ ആരാധകർ ഗോവയിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കാൻ തീരുമാനം പെട്ടെന്ന് ആക്കുന്നത് കൊണ്ട് സാധിക്കും. ഐ എസ് എൽ ഫൈനൽ മാത്രമല്ല കൊൽക്കത്ത ഡെർബിയും അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ ആൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചേക്കും.