പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് കേരളം, മുംബൈ അവസാന സ്ഥാനക്കാര്‍

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം എലൈറ്റ് ഗ്രൂപ്പ് ഇയില്‍ ഒന്നാം സ്ഥാനക്കാര്‍. ഇന്ന് ഡല്‍ഹിയ്ക്കെതിരെയുള്ള ജയത്തോടെ തങ്ങളുടെ ടൂര്‍ണ്ണമെന്റില്‍ മൂന്നാം ജയം സ്വന്തമാക്കിയ കേരളത്തിന് 12 പോയിന്റാണുള്ളത്. ഇത്രയും തന്നെ വിജയം പക്കലുള്ള ഹരിയാനയും കേരളവും ഒപ്പത്തിനൊപ്പമാണെങ്കിലും മികച്ച റണ്‍റേറ്റാണ് കേരളത്തെ മുന്നിലെത്തിച്ചത്.

കേരളത്തിന്റെ റണ്‍റേറ്റ് +1.395യും ഹരിയാനയുടേത് +1.005യും ആണ്. അതേ സമയം ഗ്രൂപ്പിലെ മറ്റു ടീമുകള്‍ക്ക് ഇതുവരെ വിജയം നേടുവാനായിട്ടില്ല. പുതുച്ചേരി, ആന്ധ്ര, മുംബൈ എന്നിവര്‍ക്ക് ഒരു ജയവും നേടാനായിട്ടില്ല. അതേ സമയം മുംബൈ തങ്ങളുടെ മൂന്നാമത്തെ തോല്‍വിയാണ് കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയത്. പോയിന്റ് പട്ടികയില്‍ മോശം റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും അവസാനമാണ് ടീം നിലകൊള്ളുന്നത്.