“ഐ എസ് എൽ ഇത്ര നല്ല ലീഗ് ആയിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല” – ദിമിത്രിയോസ്

ഐ എസ് എൽ കളിക്കാൻ വരുമ്പോൾ ഈ ലീഗ് ഇത്ര നല്ല ലീഗ് ആയിരിക്കും എന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് താരം ദിമിത്രിയോസ്. പലരും ഇന്ത്യൻ ലീഗുകളെ കുറിച്ച് മോശം പറയുന്നത് കേട്ടിട്ടുണ്ട്‌ എന്നാൽ ഇവിടെ വന്നപ്പോൾ ആ കാര്യങ്ങൾ തെറ്റാണെന്ന് ബോധ്യമായി. താ‌ൻ പ്രതീക്ഷിച്ചിരുന്നതിനേക്കാൾ ഏറെ മുകളിലാണ് ഐ എസ് എല്ലിന്റെ ലെവൽ എന്ന് ദിമിത്രിയോസ് പറഞ്ഞു. ഇവിടെ നല്ല ക്വാളിറ്റി ഉള്ള താരങ്ങൾ ഉണ്ട്. ഇവിടെ മികവുള്ള ഇന്ത്യൻ താരങ്ങളും വിദേശ താരങ്ങളും എല്ലാം ഉണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ പറഞ്ഞു.

Picsart 22 11 18 01 19 36 454

ഇവിടെ എത്തിയപ്പോൾ ലീഗിനെയും ടീമിനെയും മനസ്സിലാക്കാൻ കുറച്ച് സമയം എടുത്തു എന്നും അതാണ് ആദ്യം ഗോളടിക്കാൻ പറ്റാതിരുന്നത് എന്ന് താരം പറഞ്ഞു. ഇപ്പോൾ ഗോൾ നേടുന്നതിൽ സന്തോഷം ഉണ്ട്. എന്നാൽ അതിനേക്കാൾ തനിക്ക് പ്രധാന. ടീം വിജയിക്കുക എന്നതാണ്. ദിമിത്രിയോസ് പറഞ്ഞു. ഹൈദരബാദിനെതിരെയും മൂന്ന് പോയിന്റ് ആയിരിക്കും ടീമിന്റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.

ദിമിത്രിയോസ് അവസാന രണ്ട് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയിരുന്നു.