ഐ എസ് എല്ലിലേക്ക് വരാനുള്ള ആദ്യ ഔദ്യോഗിക ചുവട് വെച്ചിരിക്കുകയാണ് ഈസ്റ്റ് ബംഗാൾ. ഐ എസ് എല്ലിലേക്ക് പുതിയ ടീമിനെ ക്ഷണിച്ച എഫ് എസ് ഡി എലിന്റെ ബിഡ് ഡോകുമന്റ് ഈസ്റ്റ് ബംഗാൾ സ്വീകരിച്ചിരിക്കുകയാണ്. ഈസ്റ്റ് ബംഗാളിന്റെ പുതിയ ഉടമകളായ ശ്രീസിമന്റ് ആണ് ബിഡ് ഡോകുമെന്റ് ഓൺലൈൻ വഴി കൈപറ്റിയത്. ഇനി ഉടൻ തന്നെ ഐ എസ് എല്ലിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കാനുള്ള അപേക്ഷ ശ്രീസിമന്റ് സമർപ്പിക്കും.
ഒരു ടീമിന് മാത്രം ആണ് ഇത്തവണ നേരിട്ട് പ്രവേശനം നൽകാൻ ഐ എസ് എൽ അധികൃതർ ഉദ്ദേശിക്കുന്നത്. ഡെൽഹി, ലുധിയാന, കൊൽക്കത്ത, അഹമ്മദാബാദ്, സിലിഗുരി, ഭോപ്പാൽ എന്നീ നഗരങ്ങളിൽ നിന്നുള്ള ടീമുകൾക്ക് അപേക്ഷ സമർപ്പിക്കാം എന്ന് പറഞ്ഞു എങ്കിലും ഈസ്റ്റ് ബംഗാൾ മാത്രമാകും അപേക്ഷ നൽകുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 14 ആണ്.
സെപ്റ്റംബർ അവസാനത്തോടെ ഈസ്റ്റ് ബംഗാളിന്റ ഐ എസ് എൽ പ്രവേശനം ഐ എസ് എൽ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഈസ്റ്റ് ബംഗാൾ കൂടെ എത്തിയാൽ ഐ എസ് എല്ലിൽ 11 ടീമുകൾ ആകും.