ഈ സീസണിൽ ഐ എസ് എൽ കിരീടം കൊൽക്കത്തയിലേക്ക് എന്ന് ഗാംഗുലി

ഐ എസ് എൽ അഞ്ചാം സീസണിൽ ഐ എസ് എൽ കിരീടം കൊൽക്കത്തയിലേക്ക് തിരികെ എത്തും എന്ന് സൗരവ് ഗാംഗുലി പറഞ്ഞു‌. സീസണിൽ കിരീടം തിരിച്ചുപിടിക്കുകയാണ് എ ടി കെയുടെ ലക്ഷ്യം എന്നും അത് സാധിക്കുമെന്നാണ് വിശ്വാസം എന്നും ദാദ പറഞ്ഞു. ഇതുവരെ‌ നടന്ന നാലു ഐ എസ് എൽ സീസണിൽ രണ്ടു തവണ കിരീടം ഉയർത്തിയത് എ ടി കെ ആയിരു‌ന്നു.

കൊൽക്കത്തയ്ക്ക് ഐ എസ് എല്ലിൽ നല്ല റെക്കോർഡ് ആണ്. കഴിഞ്ഞ തവണ നിരാശ ആയിരുന്നു ഫലം. അതാവർത്തിക്കില്ല എന്നും അതിൽ നിന്ന് കരകയറും എന്നും ടീം ഉറപ്പിക്കുമെന്നും സൗരവ് ഗാംഗുലി പറഞ്ഞു. ടീം അടിമുടി മാറ്റിയ എ ടി കെ ഇത്തവണ സ്റ്റീവ് കോപ്പലിന്റെ കീഴിലാണ് ഐ എസ് എല്ലിന് ഇറങ്ങുന്നത്.

കഴിഞ്ഞ സീസണിൽ ഗോവയ്ക്കായി തിളങ്ങിയ ലാൻസറോട്ടെ ഉൾപ്പെടെ നിരവധി മികച്ച താരങ്ങളെയും എ ടി കെ ടീമിൽ എത്തിച്ചിട്ടുണ്ട്.