2025 മുതൽ ഐ എസ് എല്ലിൽ റിലഗേഷൻ!!

അവസാനം ഐ എസ് എല്ലിൽ റിലഗേഷനും പ്രൊമോഷനും കൊണ്ടുവരാൻ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചു. 2025 സീസണിൽ ആയിരിക്കും ആദ്യമായി ഐ എസ് എല്ലിൽ റിലഗേഷൻ വരിക. ലീഗിൽ അവസാനം വരുന്ന ടീമിനെ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തും. റിലഗേറ്റഡ് ആവുന്ന ക്ലബ് ഐലീഗിലേക്ക് ആകും പോവുക. ഐ ലീഗിനെ അതിനു മുന്നേ പേര് മാറ്റി റീബ്രാൻഡ് ചെയ്യുമെന്നാണ് സൂചനകൾ.

2025ലെ റിലഗേഷൻ ആരംഭിക്കുകയുള്ളൂ എങ്കിലും 2023 മുതൽ ഐ എസ് എല്ലിലേക്ക് പ്രൊമോഷൻ ഉണ്ടാകും. ഐ ലീഗിലെ ചാമ്പ്യന്മാർക്ക് ഫ്രാഞ്ചൈസി തുക ഒന്നും നൽകാതെ തന്നെ 2023 മുതൽ ഐ എസ് എല്ലിൽ എത്താൻ ആകും. അടുത്ത വർഷം ഐലീഗിലെ രണ്ട് ടീമുകൾക്ക് താല്പര്യമുണ്ടെങ്കിൽ ഫ്രാഞ്ചൈസി തുക നൽകി ഐ എസ് എല്ലിലേക്ക് എത്തുകയും ചെയ്യാം.

ഇന്ന് എ എഫ് സിക്ക് സമർപ്പിച്ച ഇന്ത്യൻ ഫുട്ബോളിന്റെ റോഡ് മാപ്പിലാണ് ഈ കാര്യങ്ങൾ ഒക്കെ എ ഐ എഫ് എഫ് വ്യക്തമാക്കിയത്.