“ബംഗ്ലാദേശിനെ ചെറുതായി കാണുന്നില്ല” – ഗുർപ്രീത്

നാളെ നടക്കുന്ന ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ബംഗ്ലാദേശിനെ നേരിടുമ്പോൾ ആ ടീമിനെ ഒരു വിധത്തിലും ചെറുതായി കാണുന്നില്ല എന്ന് ഇന്ത്യൻ ഗോൾക്കീപ്പർ ഗുർപ്രീത് സിങ് സന്ധു. ഇന്ത്യയെക്കാൾ ഒരുപാട് പിറകിൽ ഉള്ള ബംഗ്ലാദേശ് പക്ഷെ മികച്ച ടീമാണെന്ന് ഗുർപ്രീത് പറഞ്ഞു. അവർ ആത്മവിശ്വാസത്തോടെ കളിക്കുന്ന ടീമാണ് അതിന്റെ ഗുണം അവർക്കുണ്ട്. ഗുർപ്രീത് പറഞ്ഞു

ഒരു എതിരാളികളെയും ചെറുതാക്കി എടുക്കുന്നത് ഒരു ടീമിനും ഗുണം ചെയ്യില്ല. ഇന്ത്യ നമ്മുടെ കഴിവിനനുസരിച്ച് കളിക്കണമെന്നും അബദ്ധങ്ങൾ പരമാവധി കുറക്കണം എന്നും ഗുർപ്രീത് പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ ഖത്തറിനെ നേരിട്ടപ്പോൾ ഗുർപ്രീത് ആയിരുന്നു ഇന്ത്യയുടെ ഹീറോ. എന്നാൽ ഖത്തറിനെതിരായ മത്സരം മറന്ന് അടുത്ത മത്സരത്തിൽ ശ്രദ്ധ കൊടുക്കണമെന്നും ഗുർപ്രീത് പറഞ്ഞു.