ഇഷാൻ പണ്ഡിത കേരള ബ്ലാസ്റ്റേഴ്സ് വിടാൻ സാധ്യത

Newsroom

Updated on:

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ സ്ട്രൈക്കർ ഇഷാൻ പണ്ഡിത ക്ലബ് വിടാൻ സാധ്യത‌. താരത്തിന് ടീമിൽ അധികം അവസരം ലഭിക്കാത്തതിനാൽ പണ്ടിത ക്ലബ് വിടാൻ ശ്രമിക്കും എന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. പണ്ടിതക്ക് ഇനിയും ഒരു വർഷത്തെ കരാർ കേരള ബ്ലാസ്റ്റേഴ്സിൽ ഉണ്ട്. എന്നാൽ താരം ഈ ട്രാൻസ്ഫർ വിൻഡോയിൽ പുതിയ ഓപ്ഷൻ തേടും.

ഇഷാൻ പണ്ഡിത 24 05 27 16 35 20 947

ഈ കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു ഇഷാൻ ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. വലിയ പ്രതീക്ഷയോടെയാണ് താരം വന്നത് എങ്കിലും ഇവാന്റെ ആദ്യ ഇലവനിൽ ഇടം പിടിക്കാനെ പണ്ടിതയ്ക്ക് ആയില്ല. കഴിഞ്ഞ സീസണിൽ ആകെ 15 മത്സരങ്ങളിലായി 370 മിനുട്ട് മാത്രമെ പണ്ടിത ഐ എസ് എല്ലിൽ കളിച്ചിരുന്നുള്ളൂ.

കേരള ബ്ലാസ്റ്റേഴ്സിൽ എത്തും മുമ്പ് ഇഷാൻ പണ്ടിത ജംഷദ്പൂരിൽ ആയിരുന്നു. അതിനു മുമ്പ് എഫ് സി ഗോവയിലും താരം കളിച്ചു. ബെംഗളൂരു സ്വദേശിയായ ഇഷാൻ സ്പാനിഷ് ക്ലബായ ലോർകാ എഫ് സിയിലും യു ഡി ൽ അൽമേരയ്ക്ക് വേണ്ടിയും അതിനു മുമ്പ് ലാലിഗയിൽ കളിച്ചിട്ടുള്ള സി ഡി ലെഗനെസിന്റെ യുവ ടീമിനൊപ്പവും ഇഷാൻ കളിച്ചിട്ടുണ്ട്.