“മത്സരങ്ങൾ വാരാന്ത്യത്തിലേക്ക് മാറുന്നത് ഐ എസ് എല്ലിന് ഗുണം ചെയ്യും” – ഐ എം വിജയൻ

ഐ എസ് എൽ ഈ സീസണിൽ വ്യാഴ്ച മുതൽ ഞായറാഴ്ച വരെയുള്ള ദിവസങ്ങളിൽ മാത്രമാണ് നടക്കുന്നത്. ഇത് സന്തോഷം തരുന്നു എന്ന് ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ പറഞ്ഞു. മത്സരങ്ങൾ കൂടുതൽ വാരാന്ത്യത്തിൽ നടക്കുന്നത് ആരാധകർക്ക് കളിയിൽ കൂടുതൽ താല്പര്യം ഉണ്ടാക്കും. ഒപ്പം ഐ എസ് എല്ലിന് വലിയ ജനപ്രീതിയും ഇതുകൊണ്ട് ഉണ്ടാകും എന്ന് വിജയൻ പറഞ്ഞു.

മാത്രമല്ല കളി വാരാന്ത്യങ്ങളിൽ മാത്രം നടക്കുന്നത് താരങ്ങൾ ആവശ്യമുള്ള വിശ്രമവും നൽകും. അദ്ദേഹം പറഞ്ഞു. യൂറോപ്പിലെ പോലുള്ള ഷെഡ്യൂൾ ഇന്ത്യക്ക് നല്ലത് ആണ് എന്നും ഫുട്ബോൾ സീസൺ ഇവിടെ നീളം കൂടുന്നത് ഇന്ത്യൻ ഫുട്ബോളിന്റെ പുരോഗതിക്ക് സഹായിക്കും എന്നും വിജയൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.