ലീഗ് ചാമ്പ്യന്മാരെ വിട്ടു, ആശിഷ് റായ് ഇനി മോഹൻ ബഗാന്റെ താരം

ഹൈദരബാദ് എഫ് സിയുടെ യുവ ഡിഫൻഡർ ആശിഷ് റായിയെ എ ടി കെ മോഹൻ ബഗാൻ സ്വന്തമാക്കി. റൈറ്റ് ബാക്കായ ആശിഷ് മോഹൻ ബഗാനിൽ അഞ്ചു വർഷത്തെ കരാർ ഒപ്പുവെച്ചു. ഔദ്യോഗികമായി തന്നെ മോഹൻ ബഗാൻ ആശിഷിന്റെ സൈനിംഗ് പ്രഖ്യാപിച്ചു. താൻ എന്നും മോഹൻ ജേഴ്സി അണിയാം ആഗ്രഹിച്ചിരുന്നു ആശിഷ് കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു
Img 20220620 010438
23കാരനായ താരം 2019 മുതൽ ഹൈദരബാദ് എഫ് സി സീനിയർ സ്ക്വാഡിനൊപ്പം ഉണ്ട്. ഐ എസ് എല്ലിൽ ഇതുവരെ 48 മത്സരങ്ങൾ കളിച്ചു. 6 അസിസ്റ്റുകൾ ഹൈദരബാദിനായി നൽകി. അവർക്ക് ഒപ്പം ഐ എസ് എൽ കിരീടവും നേടിയാണ് ആശിഷ് ക്ലബ് വിടുന്നത്.

പൂനെ സിറ്റി അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ആശിഷ്. രണ്ട് വർഷം ഇന്ത്യൻ ആരോസിനൊപ്പം ഐ ലീഗിലും കളിച്ചിട്ടുണ്ട്.