ജനുവരിയിലെ മികച്ച താരമാവാൻ കേരള ബ്ലാസ്റ്റേഴ്സിന്റെ ഇയാൻ ഹ്യൂം

Staff Reporter

ഐ.എസ്.എൽ ജനുവരി മാസത്തെ മികച്ച താരമാവാൻ കേരള ബ്ലാസ്റ്റേഴ്സിന്റെ ഇയാൻ ഹ്യൂം.  ജനുവരി മാസത്തെ മികച്ച പ്രകടനമാണ് താരത്തിന് പട്ടികയിൽ ഇടം നേടി കൊടുത്തത്.  ഡൽഹി ഡൈനാമോസിനെതിരെ ഡൽഹിയിൽ വെച്ച് നേടിയ ഹാട്രിക് അടക്കം അഞ്ചു ഗോളുകളാണ് ഇയാൻ ഹ്യൂം ഈ മാസം അടിച്ചു കൂട്ടിയത്.

ഡേവിഡ് ജെയിംസിന്റെ വരവും പരിക്കിൽ നിന്ന് പൂർണമായി മുക്തനായതുമാണ് ജനുവരിയിൽ ഇയാൻ ഹ്യൂമിനെ മികച്ച ഫോമിലെത്തിച്ചത്. ഡൽഹിക്കെതിരെ 3 ഗോൾ നേടിയ ഹ്യൂം മുംബൈയിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിയെ പരാജയപെടുത്തിയപ്പോഴും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി വല കുലുക്കിയിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ഡൽഹി ഡൈനാമോസിനെതിരെയുള്ള മത്സരത്തിൽ കേരളത്തിന്റെ വിജയം ഉറപ്പിച്ച പെനാൽറ്റി ഗോളും ഹ്യൂമിന്റെ കാലിൽ നിന്നായിരുന്നു.

ഇയാൻ ഹ്യൂമിനെ കൂടാതെ ബെംഗളൂരു എഫ്.സിയുടെ സുനിൽ ഛേത്രി, നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സിമിൻലെൻ ഡൗങ്ങൽ, പുണെ സിറ്റിയുടെ മാഴ്‌സെലോ പെരേര,  ജംഷഡ്‌പൂർ എഫ്.സിയുടെ ട്രിനിഡാഡെ ഗോൺസാൽവസ് എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റു താരങ്ങൾ.

വോട്ട് ചെയ്യാനുള്ള ലിങ്ക് : https://www.indiansuperleague.com/player-of-the-month

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial