“കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് എങ്ങനെ പിന്തുണക്കണം എന്ന് അറിയാം”

Photo : ISL
- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ പോലെ ആരും ഇല്ല എന്ന് കനേഡിയൻ താരം ഇയാൻ ഹ്യൂം. ഫുട്ബോളിന്റെ കാര്യത്തിൽ കേരളം വേറെ ലെവൽ ആണ്. ഇയാൻ ഹ്യൂം പറയുന്നു. അവസാന രണ്ടു വർഷങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് അത്ര നല്ല വർഷങ്ങൾ ആയിരുന്നില്ല. എന്നിട്ടും അവർ പിന്തുണയ്ക്കുന്നത് നിർത്തിയില്ല. അവർക്ക് അറിയാം എങ്ങനെ ഒരു ടീമിനെ പിന്തുണക്കണം എന്ന്‌. ഹ്യൂം പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അവർ അർഹിക്കുന്ന വിജയങ്ങൾ ഉടൻ തന്നെ ലഭിക്കട്ടെ എന്ന് ഹ്യൂം പറഞ്ഞു. കേരളവുമായി താരതമ്യം ചെയ്യാൻ എങ്കിലും പറ്റുന്നത് കൊൽക്കത്തയിലെ അനുഭവമാണ്. പക്ഷെ അവിടെ ഒരു സീസണിൽ ഒന്നോ രണ്ടോ മത്സരങ്ങളിലെ ഈ ആരാധകർ ഉണ്ടാവുകയുള്ളൂ. പക്ഷെ കേരളത്തിൽ എല്ലാ കളിക്കും അത് ലഭിക്കും എന്ന് ഹ്യൂം പറഞ്ഞു‌. താൻ കേരള ബ്ലാസ്റ്റേഴ്സിനല്ലാതെ കളിക്കുമ്പോഴും തനിക്ക് ആരാധകരുടെ പിന്തുണ ലഭിക്കാറുണ്ട് എന്ന് ഹ്യൂം പറഞ്ഞു‌.

Advertisement