തനിക്ക് ഒരു പിച്ചും പ്രശ്നമല്ലെന്ന് തെളിയിച്ച് സൂര്യകുമാര്‍ യാദവ്, ഇന്ത്യയ്ക്ക് 8 വിക്കറ്റ് വിജയം

തിരുവനന്തപുരം ടി20 മത്സരത്തിൽ വിജയം കുറിച്ച് ഇന്ത്യ. ബാറ്റിംഗ് ഏറെ പ്രയാസകരമായ പിച്ചിൽ രോഹിത്തിനെയും കോഹ്‍ലിയെയും വേഗത്തിൽ നഷ്ടമായപ്പോള്‍ നിലയുറപ്പിച്ച് കളിച്ച കെഎൽ രാഹുലും താന്‍ മറ്റൊരു പിച്ചിലാണ് കളിക്കുന്നതെന്ന് തോന്നിപ്പിച്ച സൂര്യകുമാര്‍ യാദവും ആണ് ഇന്ത്യയുടെ വിജയം സാധ്യമാക്കിയത്. 16.4 ഓവറിലാണ് ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഈ സ്കോര്‍ മറികടന്നത്.

അപരാജിതമായി 93 റൺസാണ് മൂന്നാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് നേടിയത്. സൂര്യകുമാര്‍ യാദവ് 33 പന്തിൽ 50 റൺസും കെഎൽ രാഹുല്‍ 51 റൺസുമാണ് നേടിയത്.