ഹൈദരബാദിന്റെ സൂപ്പർ യുവ സ്റ്റാർ ലിസ്റ്റൺ കൊളാസോ ഇനി മോഹൻ ബഗാന്റെ താരം

Img 20210410 164655
Credit: Twitter
- Advertisement -

ഹൈദരബാദ് എഫ് സിക്ക് വേണ്ടി കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനം നടത്തിയ ലിസ്റ്റൺ കൊളാസോയെ എ ടി കെ മോഹൻ ബഗാൻ റാഞ്ചി. ഇന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. രണ്ടു വർഷത്തെ കരാറിലാണ് മോഹൻ ബഗാൻ ലിസ്റ്റണെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ഉയർന്നു വന്ന മികച്ച ഇന്ത്യൻ ടാലന്റുകളിൽ പ്രധാനി ആണ് ലിസ്റ്റൺ.

ഇപ്പോൾ ഇന്ത്യൻ ദേശീയ ടീമിലെയും താരമാണ്. ലിസ്റ്റണെ ടീമിൽ നിലനിർത്താൻ ഹൈദരബാദ് ശ്രമിച്ചു എങ്കിലും സാധിച്ചില്ല. എഫ് സി ഗോവയുടെ താരമായിരുന്ന ലിസ്റ്റൺ കൊളാസൊയെ കഴിഞ്ഞ സീസണിലായിരുന്നു ഹൈദരാബാദ് സൈൻ ചെയ്തത്. ഇരുപത്ത് രണ്ടുകാരനായ ലിസ്റ്റൺ അവസാന 34 ഐ എസ് എൽ മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്. 4 ഗോളുകളും 3 അസിസ്റ്റും ലിസ്റ്റൺ നേടിയിട്ടുണ്ട്.

Advertisement