സന്നാഹ മത്സരത്തിൽ എഫ് സി ഗോവയെ തകർത്ത് ഹൈദരാബാദ് എഫ് സി

Newsroom

എഫ് സി ഗോവയ്ക്ക് പ്രീസീസൺ മത്സരത്തിൽ പരാജയം. തുടർച്ചയായ രണ്ട് വിജയങ്ങളുടെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ ഗോവയെ ഹൈദരാബാദ് എഫ് സിയാണ് ഇന്ന് തോൽപ്പിച്ചത്. ഗോവയിൽ വെച്ച് നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകളുടെ വൻ വിജയം തന്നെയാണ് ഹൈദരാബാദ് നേടിയത്. അഭിഷേക് ഹാൾദർ ഹൈദരബാദിന് വേണ്ടി ഇരട്ട ഗോളുകൾ നേടി. യുവതാരം രോഹിത് ദാനു, ലാല്വമ്പുയിയ എന്നിവരാണ് ഹൈദരബാദിന്റെ മറ്റു സ്കോറേഴ്സ്‌.

ഗോവയ്ക്ക് വേണ്ടി ചോതെയും ബ്രണ്ടനും ആണ് ഗോളുകൾ നേടിയത്.ഇനി മോഹൻ ബഗാന് എതിരെയാണ് ഗോവയുടെ അടുത്ത സന്നാഹ മത്സരം.