ഒരു മികച്ച യുവതാരം കൂടെ ഹൈദരാബാദിൽ, അനികേതിന്റെ ട്രാൻസ്ഫർ പൂർത്തിയാക്കി

Signing Aniket
Credit: Twitter

ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ ഹൈദരാബാദ് എഫ്‌സി പ്രതീക്ഷയേറെ ഉള്ള ഒരു യുവ ആക്രമണകാരിയെ കൂടെ സൈൻ ചെയ്തു. അനികേത് ജാദവാണ് ഹൈദരബാദ് എഫ് സിയിൽ എത്തിയിർക്കുന്നത്. താരം മൂന്ന് വർഷത്തെ കരാർ ക്ലബിൽ ഒപ്പുവച്ചു. അറ്റാക്കിൽ ഏതു പൊസിഷനിലും കളിക്കുന്ന താരം 2017ൽ ഇന്ത്യക്ക് ഒപ്പം അണ്ടർ 17 ലോകകപ്പിൽ കളിച്ചിരുന്നു.

“ഹൈദരാബാദ് എഫ്‌സിക്ക് വേണ്ടി കളിക്കാൻ എനിക്ക് കാത്തിരിക്കാനാവില്ല, ക്ലബിലെ ആവേശകരമായ സ്ക്വാഡിനോടും കോച്ചിംഗ് സ്റ്റാഫിനോടും ഒപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു” കരാർ ഒപ്പുവെച്ച ശേഷം അനികേത് പറഞ്ഞു ‌

കോലാപ്പൂരിൽ ജനിച്ച അനികെത് തന്റെ ഫുട്ബോൾ ജീവിതം പൂനെ എഫ്‌സി അകാദമിയിലൂടെ ആണ് ആരംഭിച്ചത്. അവസാന രണ്ടു സീസണുകളിൽ ജംഷദ്പൂരിനൊപ്പം ഉണ്ടായിരുന്ന അനികേത് അവിടെ 27 മത്സരങ്ങൾ കളിച്ചിരുന്നു. രണ്ടു ഗോളുകളും ജംഷദ്പൂരിനായി സ്കോർ ചെയ്തു.