ഔദ്യോഗിക പ്രഖ്യാപനം വന്നു, ആഷ്ലി വെസ്റ്റ്വുഡ് പഞ്ചാബ് എഫ് സിയുടെ പരിശീലകൻ

20210721 170935

മുൻ ബെംഗളൂരു കോച്ച് ആഷ്ലി വെസ്റ്റ് വൂഡ് ഐ ലീഗ് ക്ലബായ റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ് സിയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. ഇന്ന് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം എത്തി‌ അവസാനമായി എ ടി കെ കൊൽക്കത്തയുടെ ടെക്നിക്കൽ ഡയറക്ടറായാണ് വെസ്റ്റ്വുഡ് പ്രവർത്തിച്ചത്. അന്ന് താൽക്കാലിമായി എ ടി കെയെ പരിശീലിപ്പിക്കുകയും ചെയ്തിരുന്നു.

ബെംഗളൂരു എഫ് സിയെ അവരുടെ ആദ്യ സീസണിൽ ഐ ലീഗിൽ നയിച്ചു കൊണ്ടാണ് വെസ്റ്റ്വുഡ് ഇന്ത്യൻ ഫുട്ബോളിൽ പേരെടുത്തത്. അദ്ദേഹത്തിനൊപ്പം രണ്ട് ഐ ലീഗ് കിരീടങ്ങളും ഒരു ഫെഡറേഷൻ കപ്പും ആഷ്ലി സ്വന്തമാക്കിയിരുന്നു. യുവേഫ പ്രൊ ലൈസൻസും എ എഫ് സി പ്രൊ ലൈസൻസും ഉള്ള പരിശീലകനാണ് വെസ്റ്റ് വുഡ്.

Previous articleഒരു മികച്ച യുവതാരം കൂടെ ഹൈദരാബാദിൽ, അനികേതിന്റെ ട്രാൻസ്ഫർ പൂർത്തിയാക്കി
Next articleകേരള ബ്ലാസ്റ്റേഴ്സിൻ്റെ പ്രീസൺ ക്യാമ്പ് ജൂലൈ 30 മുതൽ കൊച്ചിയിൽ, നാലു യുവ മലയാളി താരങ്ങൾ പുതുതായി സ്ക്വാഡിൽ