ഹൈദരാബാദ് എഫ് സി താരം സ്റ്റാങ്കോവിച് വിരമിച്ചു

- Advertisement -

ഐ എസ് എൽ ക്ലബായ ഹൈദരബാദ് എഫ് സിയുടെ താരം സ്റ്റാങ്കോവിച് ഫുട്ബോളിൽ നിന്ന് വിരമിച്ചു. 34കാരനായ താരം തന്നെയാണ് ഇന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. അവസാന മൂന്ന് വർഷമായി ഐ എസ് എല്ലിൽ കളികുക ആയിരുന്നു ഈ ഓസ്ട്രിയൻ താരം. രണ്ട് വർഷം പൂനെ സിറ്റിയിയും അവസാന വർഷം പൂനെ സിറ്റി ഹൈദരാബാദ് എഫ് സി ആയി മാറിയപ്പോളും താരം ക്ലബിനൊപ്പം തുടർന്നു.

ഐ എസ് എല്ലിൽ 38 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. നാലു ഗോളുകളും അഞ്ച് അസിസ്റ്റും താരം ഐ എസ് എല്ലിൽ നേടിയിട്ടുണ്ട്. ഓസ്ട്രിയൻ ലീഗിൽ കളിച്ചാണ് താരം കരിയർ ആരംഭിച്ചത്. ഓസ്ട്രിയ വിയെന്നെ ക്ലബിനൊപ്പം യൂറോപ്പ ലീഗിൽ താരം മുമ്പ് കളിച്ചിട്ടുണ്ട്. റഷ്യൻ ക്ലബായ സെനിറ്റിന്റെയും ഭാഗമായിട്ടുണ്ട്. ഓസ്ട്രിയൻ ദേശീയ ടീമിൽ കളിച്ചിട്ടുള്ള താരം കൂടിയാണ് സ്റ്റാങ്കോവിച്.

Advertisement