ഹോർമിപാമിന് കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസൺ നഷ്ടമാകും

കേരള ബ്ലാസ്റ്റേഴ്സ് താരം ഹോർമിപാമിന് ഈ സീസണിൽ ഇനി കളിക്കാൻ ആയേക്കില്ല. ഇന്നലെ ജംഷദ്പൂരിന് എതിരായ മത്സരത്തിൽ ഏറ്റ പരിക്കാണ് പ്രശ്നമായിരിക്കുന്നത്. ഹോർമിപാം ഗോൾ കീപ്പറുമായി കൂട്ടിയിടിച്ചായിരുന്നു പരിക്കേറ്റത്. താരത്തെ ഉടൻ തന്നെ കളത്തിൽ നിന്ന് മാറ്റി ചികിത്സ നൽകി എങ്കിലും താരത്തിന്റെ മുഖത്ത് സാരമായ പരിക്കുകൾ ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ.
Img 20220211 163301
താരം പരിക്ക് മാറാനായി ശസ്ത്രക്രിയ നടത്താനായി ബയോ ബബിൾ വിട്ട് പോകേണ്ടി വരും. അതുകൊണ്ട് തന്നെ ഇനി ഈ സീസൺ അവസാനിക്കും മുമ്പ് ടീമിനൊപ്പം ചേരുക താരത്തിന് പ്രയാസമായിരിക്കും. താരത്തിന് സീസൺ നഷ്ടമാകും എന്നാണ് പരിശീലകൻ ഇവാൻ വുകമാനോവിചും ഇന്നലെ പറഞ്ഞത്. കേരള ബ്ലാസ്റ്റേഴ്സിനായി ഈ സീസണിൽ ഗംഭീര പ്രകടനം നടത്താൻ താരത്തിന് ഇതുവരെ ആയിരുന്നു.