ഗാരി ഹൂപ്പറിന് ആത്മവിശ്വാസം ഉണ്ടായിരുന്നു എങ്കിൽ!!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് എഫ് സി ഗോവക്ക് എതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു സമനില നേടി എങ്കിലും 2 പോയിന്റ് നഷ്ടപ്പെടുത്തിയതായാണ് ഏത് ആരാധകനും തോന്നുക. 10 പേരായി ഗോവ ചുരുങ്ങിയതിന് ശേഷം 25 മിനുട്ടുകളിൽ അധികം നേരം കളിച്ചിട്ടും വിജയ ഗോൾ നേടാൻ കേരള ബ്ലാസ്റ്റേഴ്സിനായിരുന്നില്ല. ഇതിന് ഏറെ പഴി കേൾക്കേണ്ടത് സ്ട്രൈക്കർ ഗാരി ഹൂപ്പർ തന്നെയാണ്.

ഗാരി ഹൂപ്പറിന് ആത്മവിശ്വാസം ഉണ്ടായിരുന്നു എങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വിജയിച്ചേനെ. രണ്ട് നല്ല ഷൂട്ടിങ് അവസരങ്ങൾ ആണ് ഹൂപ്പറിന് ലഭിച്ചത്. എന്നാൽ അത്ര ആത്മവിശ്വാസം ഇല്ലാത്തതിനാൽ ഹൂപ്പർ രണ്ട് ഘട്ടത്തിലും പാസിനി ശ്രമിക്കുകയും ആ അറ്റാക്ക് തന്നെ ഇല്ലാതാവുകയും ആയിരുന്നു. ആദ്യം സഹലിന്റെ ഒരു പാസ് പെനാൾട്ടി ബോക്സിൽ ഹൂപ്പറിന് കണ്ടെത്തി. ഷൂട്ട് ചെയ്യാൻ സമയം ഉണ്ടായിട്ടും ഹൂപ്പർ നോക്കിയത് പാസിന്. ആ പാസ് വിഫലമാവുകയും ചെയ്തു.

രണ്ടാമത്തെ അവസരമായിരുന്നു ഏറെ നിരാശ നൽകിയത്. ഗോൾ കീപ്പർ ഗോൾ പോസ്റ്റിന് അടുത്തേ ഇല്ലാതിരുന്നപ്പോൾ കിട്ടിയ പന്ത് ഷൂട്ട് ചെയ്യാൻ ഹൂപ്പർ ശ്രമിച്ചതു പോലുമില്ല. വിജയം ഉറപ്പിക്കാൻ ആവുന്ന നിമിഷത്തിൽ ഒരു വൈഡ് പാസ് നൽകി ആ അവസരം ഹൂപ്പർ തുലച്ചു. ജോർദൻ മറെയുടെ അഭാവം അപ്പോഴാണ് അറിഞ്ഞത്. മറെ ആയിരുന്നു എങ്കിൽ രണ്ട് തവണയും ഷൂട്ടിന് ശ്രമിച്ചേനെ. കേരള ബ്ലാസ്റ്റേഴ്സിൽ ഇതുവരെ തന്റെ മികവിലേക്ക് എത്താൻ ഹൂപ്പറിന് ആയിട്ടില്ല. രണ്ട് ഗോളും മൂന്ന് അസിസ്റ്റും പേരിൽ ഉണ്ട് എങ്കിലും ആത്മവിശ്വാസമുള്ള ഒരു ഹൂപ്പറെ ഇതുവരെ ആയി കാണാൻ കഴിഞ്ഞില്ല എന്നതാണ് സത്യം