കേരളത്തിനെതിരെ വിദർഭക്ക് മികച്ച സ്കോർ

Photo: Facebook/KeralaCricketAssociation
- Advertisement -

കേരളാതിനെതിരായ രഞ്ജി എലൈറ്റ് ഗ്രൂപ്പ് മത്സരത്തിലെ രണ്ടാം ദിവസം വിദർഭ 326ന് പുറത്ത്. ടോസ് നേടി വിദർഭയെ ബാറ്റിങ്ങിന് അയച്ച കേരളത്തിന്റെ തീരുമാനം തെറ്റാണെന്ന് തോന്നിക്കുന്ന തരത്തിലായിരുന്നു വിദർഭയുടെ പ്രകടനം. വാലറ്റ നിരയെ വീഴ്ത്തുന്നതിൽ കേരള ബൗളർമാർ പരാജയപ്പെട്ടതും വിനയായി. അവസാന നാല് വിക്കറ്റിൽ 128 റൺസാണ് വിദർഭ കൂട്ടിച്ചേർത്തത്.

വിദർഭക്ക് വേണ്ടി പുറത്താവാതെ 66 റൺസ് നേടിയ നൽകാണ്ടേയാണ് അവരുടെ സ്കോർ 300 കടത്തിയത്. 43 റൺസ് എടുത്ത വാത്തും 58 റൺസ് എടുത്ത ഗണേഷ് സതീഷും 57 റൺസ് റുണ്ട് എടുത്ത വസിം ജാഫറും വിദർഭക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. കേരളത്തിന് വേണ്ടി നിധീഷ് എം.ഡി അഞ്ച് വിക്കറ്റും ബേസിൽ എൻ.പി മൂന്ന് വിക്കറ്റും വീഴ്ത്തി.

തുടർന്ന് ബാറ്റിംഗ് ആരംഭിച്ച കേരളം അവസാനം വിവരം ലഭിക്കുമ്പോൾ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 56 റൺസ് എടുത്തിട്ടുണ്ട്

Advertisement