ഹക്കു ഡ്യൂറണ്ട് കപ്പിൽ ഇനി കളിക്കില്ല, സഹൽ പരിക്ക് മാറി തിരികെ വരുന്നു

കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഡ്യൂറണ്ട് കപ്പിൽ ഇനി സെന്റർ ബാക്കായ അബ്ദുൽ ഹക്കു കളിക്കില്ല. താരം രണ്ടാഴ്ചയോളം പുറത്ത് ഇരിക്കും എന്ന് ക്ലബ് അറിയിച്ചു. ഇന്ത്യൻ നേവിക്ക് എതിരായ മത്സരത്തിനിടെ ആയിരുന്നു അബ്ദുൾ ഹക്കുവിന് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല എങ്കിലും കൂടുതൽ കരുതലോടെ സമീപിക്കാൻ ആണ് ക്ലബിന്റെ തീരുമാനം. രണ്ടാഴ്ചത്തെ വിശ്രമത്തിനു ശേഷം മാത്രമെ ഹക്കു പിച്ചിലേക്ക് മടങ്ങുകയുള്ളൂ.

അതേസമയം സഹൽ അബ്ദുൾ സമദ് ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ദേശീയ ടീം ക്യാംപിൽ ഉണ്ടായിരുന്നപ്പോൾ പരിക്കേറ്റ സഹൽ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്നില്ല.