ബെംഗളൂരു എഫ് സിയുടെ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധു നീലപ്പടയുടെ വല കാക്കാൻ ഇനിയുൻ ഒത്തിരി കാലം ഉണ്ടാകും. ഇന്ത്യൻ ഗോൾ കീപ്പർ പുതിയ കരാറിൽ ഒപ്പുവെച്ചതായി ബെംഗളൂരു എഫ് സി അറിയിച്ചു. 2028വരെയുള്ള കരാറിലാണ് ഗുർപ്രീത് ഒപ്പുവെച്ചത്. 31കാരനായ താരം 2017 മുതൽ ബെംഗളൂരു എഫ് സിയുടെ ഒന്നാം നമ്പർ ആണ്. നോർവീജിയൻ ക്ലബ് വിട്ടായിരുന്നു ബെംഗളൂരു എഫ് സിയിലേക്ക് ഗുർപ്രീത് എത്തിയത്. ഇതുവരെ ഐ എസ് എല്ലിൽ മാത്രമായി ബെംഗളൂരു എഫ് സിക്കായി 108 മത്സരങ്ങൾ ഗുർപ്രീത് കളിച്ചു.
Extension in the bag! 🔌✅@GurpreetGK is here for more! ✍️#WeAreBFC #GSS2028 #NothingLikeIt pic.twitter.com/VlwkWBjQxZ
— Bengaluru FC (@bengalurufc) February 3, 2023
ഈ സീസണിലും ഗുർപ്രീത് തന്റെ മികവ് തുടരുകയാണ്. 16 മത്സരങ്ങൾ കളിച്ച ഗുർപ്രീത് 42 സേവുകളുമായി മികച്ച ഫോമിലാണ് കളിക്കുന്നത്. ബെംഗളൂരു എഫ് സിക്ക് ഒപ്പം 2018-19 സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം ഉയർത്തിയിട്ടുണ്ട്. 2018ൽ സൂപ്പർ കപ്പുൻ നേടി. ഐ എസ് എല്ലിൽ രണ്ട് സീസണിൽ ഗുർപ്രീത് ഗോൾഡൻ ഗ്ലോവും സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെയും ഒന്നാം നമ്പർ ആയ താരം ഇന്ത്യക്ക് വേണ്ടി 56 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.