ഗ്രെഗ് സ്റ്റുവർട്ട് ക്ലബ് വിട്ടതായി ജംഷദ്പൂർ അറിയിച്ചു

ഐ എസ് എല്ലിൽ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരമായി കണക്കാക്കപ്പെട്ട ജംഷ്ദ്പൂർ എഫ് സിയുടെ ഗ്രെഗ് സ്റ്റുവർട്ട് ക്ലബ് വിട്ടതായി ജംഷദ്പൂർ എഫ് സി ഔദ്യോഗികമായി അറിയിച്ചു. താരത്തിന്റെ അവസാന സീസണിലെ സേവനത്തിന് ജംഷദ്പൂർ നന്ദി പറഞ്ഞു. ഗ്രെഗ് സ്റ്റുവർട്ടിനെ മുംബൈ സിറ്റി റാഞ്ചിയതായാണ് റിപ്പോർട്ടുകൾ. ഉടൻ തന്നെ മുംബൈ സിറ്റി സ്റ്റുവർട്ടിന്റെ സൈനിങ് പ്രഖ്യാപിക്കും.

സ്റ്റുവർട്ടിനെ രണ്ട് വർഷത്തെ കരാറിലാണ് മുംബൈ സിറ്റി സൈൻ ചെയ്തിരിക്കുന്നത്. . കഴിഞ്ഞ സീസണിൽ ജംഷദ്പൂർ ഐ എസ് എൽ ഷീൽഡ് നേടുന്നതിൽ വലിയ പങ്കു വഹിക്കാൻ സ്റ്റുവർട്ടിനായിരുന്നു. പത്ത് ഗോളും പത്ത് അസിസ്റ്റും സ്റ്റുവർട്ട് സംഭാവന ചെയ്തിരുന്നു.