ഐ എസ് എൽ, ആദ്യ ആഴ്ചയിലെ മികച്ച ഗോൾ പുരസ്കാരം ഒഗ്ബെചെയ്ക്ക്

- Advertisement -

ഐ എസ് എല്ലിലെ ആദ്യ ആഴ്ചയിലെ മികച്ച ഗോൾ തിരഞ്ഞെടുത്തു. കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ഒഗ്ബെചെ നേടിയ ഗോളിനാണ് പുരസ്കാരം ലഭിച്ചത്. ഐ എസ് എൽ ഉദ്ഘാടന മത്സരത്തിൽ എ ടി കെ കൊൽക്കത്തയ്ക്ക് എതിരെ നേടിയ ഗോളിനാണ് പുരസ്കാരം. പ്രശാന്തിന്റെ പാസിൽ നിന്ന് ഒരു ഗംഭീര സ്ട്രൈക്കിലൂടെ ആയിരുന്നു ഒഗ്ബെചെയുടെ ഗോൾ.

വോട്ടെടുപ്പിലൂടെയാണ് മികച്ച ഗോളിനുള്ള പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. 82 ശതമാനത്തിലധികം വോട്ടാണ് ഒഗ്ബെചെ നേടിയത്. എന്നും വോട്ടെടുപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ തങ്ങളുടെ കഴിവ് തെളിയിക്കാറുണ്ട്.

Advertisement