ജയിക്കണം, ഒന്നാമത് എത്തണം, കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഗോവയ്ക്ക് എതിരെ

Newsroom

Img 20220101 213026

2021-22 ലെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) 46-ാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി വാസ്‌കോഡ ഗാമയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ എഫ്‌സി ഗോവയുമായി ഏറ്റുമുട്ടും. എട്ട് മത്സരങ്ങളിൽ 13 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ലീഗ് പട്ടികയിൽ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. ഇന്ന് വിജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന് ഒന്നാമത് ഉള്ള മുംബൈ സിറ്റിക്ക് ഒപ്പം എത്താം. ഫോമിൽ ഇല്ലാത്ത ഗോവയെ മൂന്ന് ഗോൾ വ്യത്യാസത്തിൽ തോൽപ്പിക്കുക ആണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് ലീഗിൽ ഒന്നാം സ്ഥാനത്ത് എത്താം.

എഫ്‌സി ഗോവ എട്ട് മത്സരങ്ങളിൽ എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്. ഡെറിക് പെരേര പരിശീലകൻ ആയ ശേഷം എഫ് സി ഗോവ ഒറ്റ മത്സരം വിജയിച്ചിട്ടില്ല. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌ സി അവസാന ഏഴ് മത്സരങ്ങളിൽ പരാജയമറിയാതെ മുന്നേറുകയാണ്. അവസാന അഞ്ച് മത്സരങ്ങളിൽ മൂന്ന് ജയവും രണ്ട് സമനിലയുമായി 11 പോയിന്റുമായി അവർ സമ്പാദിച്ചിട്ടുണ്ട്. ഇന്ന് 3 പോയിന്റ് തന്നെ ആകും കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. ഇന്ന് രാത്രി 7.30നാണ് മത്സരം.