ഗ്നാബറി കൊറോണ പോസിറ്റീവ്, പി എസ് ജിക്ക് എതിരെ കളിക്കില്ല

20210406 211219
- Advertisement -

ബുണ്ടസ് ലീഗ ക്ലബായ ബയേൺ മ്യൂണിചിന്റെ പ്രധാന താരമായ ഗ്നാബറിക്ക് കൊറോണ പോസിറ്റീവ്. ക്ലബ് ആണ് ഗ്നാബറിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന വാർത്ത സ്ഥിരീകരിച്ചത്. ഇന്റർ നാഷണൽ ബ്രേക്കിനു ശേഷം വലിയ രീതിയിൽ തന്നെ താരങ്ങൾ കൊറോണ പോസിറ്റീവ് ആകുന്നുണ്ട്. ഗ്നാബറി ഐസൊലേഷനിൽ ആണ്. രണ്ടാഴ്ചയോളം ഐസൊലേഷനിൽ കഴിയും. പി എസ് ജിക്ക് എതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടം താരത്തിന് നഷ്ടമാകും. പി എസ് ജി താരം വെറട്ടിയും കൊറോണ പോസിറ്റീവ് കാരണം ക്വാർട്ടർ പോരാട്ടത്തിന് ഉണ്ടാകില്ല.

Advertisement