ഡിബാല ഈ സീസണോടെ യുവന്റസ് വിടും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യുവന്റസ് താരമായ ഡിബാല ഈ സീസണോടെ ക്ലബ് വിട്ടേക്കും എന്നു ട്രാൻസ്ഫർ വിദഗ്ദ്ധനായ ഫബ്രിസിയോ റൊമാനൊ. പുതിയ കരാർ ചർച്ചകൾ യുവന്റസ് ഡിബാലയുമായി നടത്തി എങ്കിലും താരം കരാർ ഒപ്പുവെക്കാൻ ഇതുവരെ തയ്യാർ ആയിട്ടില്ല. ക്ലബ് വിടാൻ തന്നെയാണ് താരം ശ്രമിക്കുന്നത് എന്നാണ് ഫബ്രിസിയോ പറയുന്നത്. അവസാന രണ്ടു വർഷമായി ഡിബാലയുടെ കരാർ പുതുക്കാൻ യുവന്റസ് ശ്രമിക്കുന്നുണ്ട്. പക്ഷെ ഇതുവരെ ശ്രമങ്ങൾ ഫലം കണ്ടില്ല.

ഈ സീസണിൽ പരിക്ക് കാരണം ഡിബാല യുവന്റസിന്റെ മാച്ച് സ്ക്വാഡിൽ അധികം ഉണ്ടായിട്ടില്ല. രണ്ട് സീസൺ മുമ്പും ഡിബാല ക്ലബ് വിടും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു എങ്കിലും ഡിബാല അവസാനം യുവന്റസിൽ തുടരുക ആയിരുന്നു. ഡിബാല യുവന്റസ് വിടുക ആണെങ്കിൽ ഇംഗ്ലണ്ടിലേക്കോ പി എസ് ജിയിലേക്കോ ആകും താരം പോവുക എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ പരിക്ക് മാറി ആദ്യ ഇലവനിലേക്ക് തിരികെ വരാൻ ശ്രമിക്കുകയാണ് ഡിബാല.