ഗ്ലാൻ മാർട്ടിൻസ് മോഹൻ ബഗാൻ വിട്ടു

Img 20210201 172927

ഐ എസ് എൽ ചാമ്പ്യന്മാരായ എ ടി കെ മോഹൻ ബഗാന്റെ താരമായിരുന്ന ഗ്ലൻ മാർട്ടിൻസ് ഇനി ഗോവയിൽ കളിക്കും. താരത്തിന്റെ കരാർ മോഹൻ ബഗാൻ റദ്ദാക്കി. ക്ലബ് താരത്തെ എഫ് സി ഗോവയ്ക്ക് നൽകാൻ തീരുമാനിച്ചു. പകരം ഗോവയുടെ ലെന്നി റോഡ്രിഗസ് മോഹൻ ബഗാനിൽ എത്തും. മധ്യനിര താരമായ മാർട്ടിൻസിനെ ഈ സീസൺ തുടക്കത്തിൽ ആയിരുന്നു ഗ്ലാൻ മാർട്ടൻസ് കൊൽക്കത്തയിൽ എത്തിയത്‌‌. ഏഴ് മത്സരങ്ങൾ മാത്രമേ താരത്തിന് ഇതുവരെ കളിക്കാൻ ആയിരുന്നുള്ളൂ‌. ഇതിൽ ഭൂരിഭാഗവും സബ്ബായായിരുന്നു.

കഴിഞ്ഞ സീസൺ ഐ ലീഗിൽ ചർച്ചിൽ ബ്രദേഴ്സിനായി തകർപ്പൻ പ്രകടനം നടത്തിയ താരമാണ് മാർട്ടിൻസ്‌. 25കാരനായ താരം കഴിഞ്ഞ സീസൺ ഐ ലീഗിൽ 14 മത്സരങ്ങൾ ചർച്ചിലിനായി കളിച്ചിരുന്നു. മുമ്പ് സ്പോർടിംഗ് ഗോവയുടെ താരമായിരുന്നു മാർട്ടിൻസ്. സ്പോർടിംഗിന്റെയും സീസയുടെ അക്കാദമികളിലൂടെ വളർന്ന് വന്ന താരമാണ് മാർട്ടിൻസ്.

Previous articleലെന്നി റോഡ്രിഗസ് എഫ് സി ഗോവ വിട്ടു, ഇനി മോഹൻ ബഗാനിൽ
Next articleസോമര്‍സെറ്റില്‍ തന്റെ കരാര്‍ 2022 വരെ ദൈര്‍ഘിപ്പിച്ച് സ്റ്റീവ് ഡേവിസ്