ഗിവ്സൺ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ലോണിൽ പോകുമെന്ന് സൂചന

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ മധ്യനിര താരമായ ഗിവ്സൺ സിംഗ് അടുത്ത സീസണിൽ ടീമിനൊപ്പം ഉണ്ടായേക്കില്ല. ഗിവ്സണെ ലോണിൽ അയക്കാൻ ആണ് ക്ലബ് ആലോചിക്കുന്നത്. 19കാരനായ താരത്തിന് കേരള ബ്ലാസ്റ്റേഴ്സിൽ 2024വരെയുള്ള കരാർ ഉണ്ട്. കഴിഞ്ഞ സീസണിൽ ആകെ 4 മത്സരങ്ങൾ മാത്രമെ ഗിവ്സണ് കളിക്കാൻ ആയിരുന്നുള്ളൂ. അതുകൊണ്ട് തന്നെ താരത്തിന് കൂടുതൽ അവസരങ്ങൾ നൽകാൻ ആണ് ടീം ശ്രമിക്കുന്നത്.

2020 സീസൺ ആരംഭിക്കും മുമ്പ് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ആരോസിൽ നിന്ന് ഗിവ്സണെ സൈൻ ചെയ്തത്‌. മിനേർവ പഞ്ചാബ് അക്കാദമിയിലൂടെ വളർന്നു വന്ന താരം മുമ്പ് ഇന്ത്യയുടെ അണ്ടർ 17, അണ്ടർ 20 ടീമുകളുടെ മധ്യനിരയിലും കളിച്ചിട്ടുണ്ട്.