ഗിവ്സൺ കേരള ബ്ലാസ്റ്റേഴ്സ് വിടും, ലോണിൽ ഒഡീഷയിലേക്ക്

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ മധ്യനിര താരമായ ഗിവ്സൺ സിംഗ് ലോണിൽ പോകും. താരത്തെ ഈ സീസൺ അവസാനം വരെയുള്ള ലോണിൽ ഒഡീഷ ആകും സ്വന്തമാക്കുന്നത്‌. 2020 സീസൺ ആരംഭിക്കും മുമ്പ് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ആരോസിൽ നിന്ന് ഗിവ്സണെ സൈൻ ചെയ്തത്‌. എന്നാൽ താരത്തിന് അധികം അവസരം ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ലഭിക്കാതെ ആയതോടെയാണ് ലോണിൽ അയക്കാൻ ക്ലബ് തീരുമാനിച്ചത്.

19കാരനായ താരത്തെ വിൽക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് ഉദ്ദേശമില്ല. ഈ സീസൺ കഴിഞ്ഞു ഗിവ്സൺ ബ്ലാസ്റ്റേഴ്സിലേക്ക് തന്നെ തിരികെ വരും. മിനേർവ പഞ്ചാബ് അക്കാദമിയിലൂടെ വളർന്നു വന്ന താരം അവസാന സീസണിൽ ഇന്ത്യൻ ആരോസിനായി നല്ല പ്രകടനം നടത്തിയിരുന്നു. ഇന്ത്യയുടെ അണ്ടർ 17, അണ്ടർ 20 ടീമുകളുടെ മധ്യനിരയിലും ഗിവ്സൺ കളിച്ചിട്ടുണ്ട്.