വനിത ആഷസ് ഒരാഴ്ച മുന്നേ ആരംഭിയ്ക്കും

Sports Correspondent

മുന്‍ നിശ്ചയിച്ചതിൽ നിന്ന് ഒരാഴ്ച മുന്നേ വനിത ആഷസ് ആരംഭിയ്ക്കുമെന്ന് അറിയിച്ച് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ്. ന്യൂസിലാണ്ടിൽ മാര്‍ച്ച് 3ന് ആരംഭിയ്ക്കുന്ന വനിത ലോകകപ്പിന്റെ ക്വാറന്റീന്‍ കാലം കൂടി കണക്കിലെടുത്താണ് ഈ തീരുമാനം.

ജനുവരി 20ന് പരമ്പരയിലെ ആദ്യ ടി20 നടക്കും. ടെസ്റ്റ് മത്സരം 27 മുതൽ 30 വരെ കാനബറയില്‍ നടക്കും. ഏകദിനങ്ങള്‍ ഫെബ്രുവരി 3, 6, 8 തീയ്യതികളിലായി നടക്കും.