ജിയാന്നുവും ലെസ്കോവിചും കേരള ബ്ലാസ്റ്റേഴ്സ് പരിശീലനത്തിൽ ഇല്ല

Newsroom

നാളെ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിനെ നേരിടുമ്പോൾ രണ്ട് വിദേശ താരങ്ങൾ ഉണ്ടാകുമോ എന്നത് സംശയത്തിൽ ആയിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഫോർവേഡ് ആയ ജിയാന്നു അപോസ്തൊലിസും സെന്റർ ബാക്ക് ലെസ്കോവിചും ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം പരിശീലനത്തിന് ഇറങ്ങിയില്ല. നാളെ മത്സരം നടക്കാൻ ഇരിക്കെ ഇന്ന് ഇരു താരങ്ങളും പരിശീലനത്തിന് ഇറങ്ങിയില്ല എന്നത് വലിയ ആശങ്കയാണ് നൽകുന്നത്.

ലെസ്കോവിച് 23 02 06 17 32 43 130

ലെസ്കോവിച് ഇന്ന് പരിശീലനത്തിന് ഇറങ്ങും എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച് രാവിലെ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. നിഹാൽ സുധീഷ് ഒഴികെ വേറെ ആർക്കും പരിക്കില്ല എന്നും ഇവാൻ പറഞ്ഞിരുന്നു. ജിയാന്നുവും ലെസ്കോവിചും നാളെ ചെന്നൈയിനെതിരായ മത്സരത്തിനു മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കുമോ എന്ന് കണ്ടറിയണം. ലെസ്കോവിച് അവസാന നാലൂ മത്സരങ്ങളായി പരിക്ക് കാരണം കളിച്ചിട്ടില്ല.