അപോസ്തോലിസ് പരിക്ക് മാറി എത്തി!! നാളെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ഒപ്പം ഉണ്ടാകും

ഒഡീഷ എഫ് സിക്ക് എതിരായ മത്സരം പരിക്ക് കാരണം നഷ്ടപ്പെട്ട വിദേശ സ്ട്രൈക്കർ ജിയാനു അപോസ്തൊലിസ് പരിശീലനം പുനരാരംഭിച്ചു. താരം ഇന്നലെ മുതൽ ടീമിനൊപ് പരിശീലനം നടത്തുന്നുണ്ട് എന്ന് കോച്ച് ഇവാൻ വുകമാനോവിച് പറഞ്ഞു. നാളെ നടക്കുന്ന മത്സരത്തിന് മുമ്പ് ഫിറ്റ്നസ് വിലയിരുത്തിയ ശേഷം സ്പോസ്തൊലിസിനെ മാച്ച് സ്ക്വാഡിലേക്ക് പരിഗണിക്കും. അപോസ്തൊലിസ് മാത്രമല്ല ആയുഷും ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്.

Picsart 22 10 കേരള ബ്ലാസ്റ്റേഴ്സ് 471

പരിക്ക് കാരണം ആയുഷ് അവസാന രണ്ടു മത്സരങ്ങളിൽ മാച്ച് സ്ക്വാഡിൽ ഉണ്ടായിരുന്നില്ല. 23 താരങ്ങൾ ടീമിനൊപ്പം പരിശീലനം നടത്തിയിട്ടുണ്ട് എന്നും ഇതിൽ നിന്ന് 18 പേർ നാളെ മാച്ച് സ്ക്വാഡിൽ എത്തും എന്നും കോച്ച് പറഞ്ഞു. പരിക്കിന്റെ ആശങ്കകൾ ഇല്ല എന്നും കോച്ച് പറഞ്ഞു. നാളെ കലൂരിൽ വെച്ച് മുംബൈ സിറ്റിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടേണ്ടത്.