ജോർജ്ജ് ഡിസൂസ ഇനി ഐ എസ് എല്ലിൽ കളിക്കും

- Advertisement -

സ്പോർടിങ് ക്ലബ് ഗോവയുടെ താരമായിരുന്ന ജോർജ്ജ് ഡിസൂസ ആദ്യമായി ഐ എസ് എല്ലിൽ കളിക്കും. ഐ എസ് എൽ ക്ലബായ ഒഡീഷ എഫ് സിയാണ് ഡിസൂസയെ സൈൻ ചെയ്തത്. ലെഫ്റ്റ് ബാക്കായ താരത്തിന്റെ സ്പർടിങ് ഗോവയുമായുള്ള കരാർ ഈ സീസണോടെ അവസാനിക്കുമായിരുന്നു. അതുകൊണ്ട് തന്നെ ഫ്രീ ട്രാൻസ്ഫറിലാണ് ഡിസൂസ ഇപ്പോൾ ഒഡീഷയിലേക്ക് എത്തുന്നത്. താരം ഒഡീഷയുമായി മൂന്ന് വർഷത്തെ കരാർ ഒപ്പുവെച്ചു.

ഗോവ പ്രോ ലീഗിൽ നടത്തിയ ഗംഭീര പ്രകടനം കൊണ്ട് ഇന്ത്യൻ ഫുട്ബോൾ സ്കൗട്ടുകൾക്ക് ഇടയിൽ വലിയ ശ്രദ്ധ നേടിയ താരമാണ് ഡിസൂസ. താരത്തിനായി നിരവധി ക്ലബുകൾ രംഗത്തുണ്ടായിരുന്നു. ഡിഫൻസിലും അറ്റാക്കിലും ഒരുപോലെ മികവുള്ള താരം. ഗോവ പ്രൊ ലീഗിൽ സ്പോർടിംഗിനു വേണ്ടി ഗോളടിച്ചു കൂട്ടാൻ ഡിസൂസയ്ക്ക് ആയിരുന്നു. മുമ്പ് സീസ ഫുട്ബോൾ അക്കാദമിക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

Advertisement