കേരളത്തിന്റെ പ്രതീക്ഷയായ ഗനി നിഗം ഇനി നോർത്ത് ഈസ്റ്റിൽ

Img 20211109 190055

പുതിയ ഐ ലീഗ് സീസണായി ഒരുങ്ങുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മലയാളി താരമായ ഗനി നിഗം അഹമ്മദിനെ സ്വന്തമാക്കി. താരം നോർത്ത് ഈസ്റ്റിൽ ഒരു വർഷത്തെ കരാർ ഒപ്പുവെച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും എത്തി. അവസാനമായി മൊഹമ്മദൻസിന് വേണ്ടി ആയിരുന്നു ഗനി കളിച്ചത്.

നേരത്തെ ഹൈദരാബാദ് എഫ് സിക്ക് ഒപ്പം ഐ എസ് എല്ലിൽ ഗനി ഉണ്ടായിരുന്നു. പൂനെ സിറ്റി ഹൈദരബാദ് എഫ് സി ആയതോടെ പൂനെയുടെ താരമായിരുന്നു ഗനി ഹൈദരബാദിന്റെ താരമായി മാറിയിരുന്നു. മുമ്പ് ഗോകുലം കേരള എഫ് സിക്കായി ലോൺ അടിസ്ഥാനത്തിൽ ഐ ലീഗിൽ ഗനി കളിച്ചിരുന്നു.

2016 മുതൽ പൂനെയുടെ ജൂനിയർ ടീമിന്റെ ഭാഗമായിരുന്നു നാദാപുരം സ്വദേശിയയ ഗനി. പൂനെ സിറ്റിയുടെ ജൂനിയർ ടീമുകൾക്കായി എന്നും നല്ല പ്രകടനമായിരുന്നു ഗനി കാഴ്ചവെച്ചിരുന്നത്. മുമ്പ് AWES കപ്പിൽ പൂനെ സിറ്റിയുടെ റിസേർവ് ടീമിനൊപ്പവും ഗനി കളിച്ചിട്ടുണ്ട്. 2016 ഐ എഫ് എ ഷീൽഡിൽ പൂനെ സിറ്റിയെ കിരീടമണിയിക്കുന്നതിലും ഗനിക്ക് വലിയ പങ്ക് ഉണ്ടായിരുന്നു. .

Previous articleടോസിൽ കൊച്ചി സിറ്റി കെ പി എൽ യോഗ്യത റൗണ്ട് ഫൈനലിൽ
Next articleപ്രീസീസണിൽ ജംഷദ്പൂരിന് എതിരെ കേരള ബ്ലാസ്റ്റേഴ്സിന് വലിയ പരാജയം