കേരള ബ്ലാസ്റ്റേഴ്സ് താരം ഫ്രെഡിക്ക് ബൈക്ക് അപകടം

Newsroom

Picsart 23 11 12 13 13 04 591
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് മധ്യനിരതാരം ഫ്രെഡിക്ക് ബൈക്ക് അപകടം. ബൈക്ക് അപകടം നേരിട്ട താരത്തിന് സാരമായ പരിക്കേറ്റതായി പ്രമുഖ മാധ്യമപ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. താരത്തിന്റെ ജോ ബോണിനും ഷോൾഡറിനും പരിക്കേറ്റതായും ശസ്ത്രക്രിയ വേണ്ടിവരും ർന്നും അദ്ദേഹം ഇന്ന് എക്സ്പ്ലെറ്റ്ഫോമിൽ പറഞ്ഞു. ഇതിനകം തന്നെ പരിക്ക് പലരീതിയിൽ ബുദ്ധിമുട്ടുന്ന കേരള ബ്ലാസ്റ്റേഴ്സിന് വളരെ വലിയ തിരിച്ചടിയാണ് ഈ വാർത്ത.

കേരള ബ്ലാസ്റ്റേഴ്സ് 23 11 12 13 12 03 240

ഈ സീസണിൽ ഇതുവരെ ഫ്രെഡി കേരള ബ്ലാസ്റ്റേഴ്സിനായി 5 മത്സരങ്ങളിൽ 93 മിനിറ്റോളം ഫുട്ബോൾ കളിച്ചിരുന്നു. കളത്തിലിറങ്ങിയപ്പോൾ എല്ലാം പ്രതീക്ഷ നൽകുന്ന പ്രവർത്തനം കാഴ്ചവച്ച ഫ്രെഡിക്ക് പരിക്കേറ്റത് ആരാധകർക്കും നിരാശ നൽകും. നീണ്ടകാലം ഫ്രെഡി പുറത്തിരിക്കാൻ ആണ് സാധ്യത. ഇപ്പോൾ തന്നെ കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ ഐബാൻ, എസ്കോവിച്, ജീക്സൺ തുടങ്ങിയ പല പ്രധാനതാരങ്ങളും പരിക്കിനാൽ ബാധിക്കപ്പെട്ടിട്ടുണ്ട്.