ഫിഫയുടെ നിർദേശങ്ങൾ നടപ്പിലാക്കാൻ കഴിയില്ല എന്ന് എ ഐ എഫ് എഫ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയിലെ ലീഗുകളായ ഐ ലീഗും ഐ എസ് എല്ലും ലയിപ്പിച്ച് ഒരൊറ്റ ലീഗ് ആക്കണമെന്ന ഫിഫയുടെ നിർദേശം നടപ്പിലാക്കാൻ ആവില്ല എന്ന് എ ഐ എഫ് എഫ് ജെനറൽ സെക്രട്ടറി കുശാൽ ദാസ്. ഫിഫയും എ എഫ് സിയും 2018ൽ ആയിരുന്നു ഒരൊറ്റ ലീഗ് ആക്കണമെന്ന നിർദേശം നൽകിയത്. അത് അന്ന് എ ഐ എഫ് എഫ് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ നിർദേശങ്ങൾ ഇപ്പോൾ നടപ്പിലാക്കാൻ ആകില്ല എന്ന് കുശാൽ ദാസ് പറഞ്ഞു.

ഫിഫയുടെ നിർദേശങ്ങൾ നടപ്പിലാക്കാൻ ആവുന്ന തരത്തിലല്ല ഇവിടെ കാര്യങ്ങൾ എന്ന് കുശാൽ ദാസ് പറഞ്ഞു. അതാണ് ഫിഫയോട് വീണ്ടും മൂന്ന് വർഷം എ ഐ എഫ് എഫ് ഇപ്പോൾ ആവശ്യപ്പെടുന്നത്. റിലഗേഷനു പ്രൊമോഷനും ഉള്ള ഒരു ലീഗ് ആക്കണമെന്നാണ് ആഗ്രഹം. എന്നാൽ അങ്ങനെ ഒരു ലീഗിന് ഐ എസ് ൽ അധികൃതർ സമ്മതിക്കുമോ എന്ന് അറിയില്ല എന്നും കുശാൽ ദാസ് പറഞ്ഞു.

ഇന്ത്യയിലെ ഇതിഹാസ ക്ലബുകൾ ഫ്രാഞ്ചൈസി തുക നൽകാത്തത് ആണ് ലീഗ് ഒന്നാകാതിരിക്കാനുള്ള പ്രധാന കാരണമെന്ന് വിചിത്ര വാദവും കുശാൽ ദാസ് പറയുന്നു. ഐ ലീഗിനെ അവഗണിച്ച് ഐ എസ് എല്ലിനെ ഒന്നാം ലീഗ് ആക്കുന്നതിൽ പ്രതിഷേധിച്ച് ഐ ലീഗ് ക്ലബുകൾ ഫിഫയ്ക്ക് പരാതി നൽകുകയും ഈ പരാതിയിൽ ഫിഫ എ ഐ എഫ് എഫിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയുമാണ്‌ ഇപ്പോൾ‌. ആ സമയത്താണ് ഈ പുതിയ പ്രതികരണം.