എംബാപ്പേക്ക് വീണ്ടും പരിക്ക്, ഫ്രഞ്ച് ടീമിൽ നിന്ന് പിന്മാറിയേക്കും

പരിക്ക് മാറി എത്തിയ പി എസ് ജി താരം കിലിയൻ എംബാപ്പേക്ക് വീണ്ടും പരിക്ക്. ഇക്കാര്യം പി എസ് ജി പരിശീലകൻ തോമസ് ടൂഹൽ സ്ഥിതീകരിച്ചു. ഒരു മാസം പരിക്ക് കാരണം പുറത്ത് ഇരുന്ന താരം ചാമ്പ്യൻസ് ലീഗിൽ ക്ലബ്ബിനായി അര മണിക്കൂർ കളിച് തിരിച്ചു വന്നിരുന്നു. ഇതോടെ യൂറോ യോഗ്യത മത്സരങ്ങൾക്കുള്ള ഫ്രാൻസ് ടീമിൽ താരത്തെ ഉൾപ്പെടുത്തിയിരുന്നു. പക്ഷെ നിലവിലെ സാഹചര്യത്തിൽ താരം ദേശീയ ടീമിൽ നിന്ന് പിന്മാറിയേക്കും.

പി എസ് ജി ആക്രമണ നിരയിൽ സ്‌ട്രൈക്കർ എഡിസൻ കവാനി നേരത്തെ പരിക്കേറ്റ് പുറത്താണ്. ഇതോടെ സൂപ്പർ താരം നെയ്മറിന്റെ പ്രകടനത്തിൽ മാത്രം ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്നു പി എസ് ജി. കവാനി പക്ഷെ തിരിച്ചു പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇത് ഫ്രഞ്ച് ചാംപ്യന്മാർക്ക് ഏറെ ആശ്വാസമാകും.

Previous articleസാപകോസ്റ്റയ്ക്ക് ലിഗമെന്റ് ഇഞ്ച്വറി, മാസങ്ങളോളം പുറത്ത്
Next articleലെൻ ദുംഗലിന്റെ ഗോളിൽ എഫ് സി ഗോവയ്ക്ക് വിജയം