റെയ്നിയർ ഫെർണാണ്ടസിനെ എഫ് സി ഗോവയിലേക്ക്

Newsroom

റെയ്നിയർ ഫെർണാണ്ടസിനെ എഫ് സി ഗോവ സൈൻ ചെയ്യും എന്ന് റിപ്പോർട്ടുകൾ. അടുത്ത സീസണ് മുന്നോടിയായി രണ്ട് വർഷത്തെ കരാറിൽ ഇന്ത്യൻ മിഡ്ഫീൽഡർ എഫ്‌സി ഗോവയിലേക്ക് എത്തും. നിലവിൽ മുംബൈ സിറ്റിയിൽ നിന്ന് ലോണിൽ ഒഡീഷ എഫ്‌സിക്ക് വേണ്ടി കളിക്കുന്ന 27-കാരൻ ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ 20 മത്സരങ്ങൾ കളിച്ച താരം മൂന്ന് അസിസ്റ്റുകൾ സംഭാവന ചെയ്തിരുന്നു.

Picsart 23 04 15 17 08 03 226

എയർ ഇന്ത്യയ്‌ക്കൊപ്പം ആണ് താരം തന്റെ കരിയർ ആരംഭിച്ചത്. മോഹൻ ബഗാനിലും താരം കളിച്ചിട്ടുണ്ട്. 2018 ൽ, ഫെർണാണ്ടസ് മുംബൈ സിറ്റിയിൽ ചേർന്നു, അതിനുശേഷം ക്ലബ്ബിനായി 70ൽ അധികം മത്സരങ്ങൾ കളിച്ചു. ഇന്ത്യൻ ദേശീയ ടീമിനായി അഞ്ച് മത്സരങ്ങൾ താരൻ നേടി. ഐ എസ് എല്ലിൽ ആകെ 90 മത്സരങ്ങൾ റെയ്നർ കളിച്ചിട്ടുണ്ട്.