എഫ് സി ഗോവക്ക് പുതിയ വിദേശ താരം, പൗളോ റെട്രേയുടെ സൈനിംഗ് പ്രഖ്യാപിച്ചു

Newsroom

എഡു ബേഡിയയുടെ പകരക്കാരനെ എഫ് സി ഗോവ കണ്ടെത്തി. ഓസ്‌ട്രേലിയൻ മിഡ്‌ഫീൽഡർ പൗളോ റെട്രേയെ ഗോവ സൈൻ ചെയ്തതായി ക്ലബിന്ന് ഔദ്യോഗികമായി അറിയിച്ചു. രണ്ടു വർഷത്തെ കരാറിലാണ് റെട്രേ ഇന്ത്യയിലേക്ക് എത്തുന്നത്‌. അവസാന നാലു വർഷമായി സിഡ്നി എഫ് സിക്ക് ഒപ്പം ആയിരിന്നു 30കാരൻ കളിച്ചിരുന്നത്‌.

ഗോവ 23 06 25 11 25 43 754

2014-15 സീസണിൽ മെൽബൺ സിറ്റിയിലൂടെയാണ് പൗലോ തന്റെ സീനിയർ അരങ്ങേറ്റം നടത്തിയത്. 2017വരെ താരം മെൽബണൊപ്പം ഉണ്ടായിരുന്നു. ഓസ്‌ട്രേലിയൻ U-20 ടീമിനായി 3 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ്. സിഡ്നി എഫ് സിക്ക് ഒപ്പ. 168 മത്സരങ്ങൾ കളിച്ച താരം 4 ഗോളുകളും 8 അസിസ്‌റ്റുകളും സംഭാവന ചെയ്തിട്ടുണ്ട്. ഒപ്പം സിഡ്‌നി എഫ്‌സിക്കൊപ്പം 2 എ-ലീഗ് കിരീടങ്ങൾ പൗലോ നേടിയിട്ടുണ്ട്.