ഐ എസ് എൽ ക്ലബായ എഫ് സി ഗോവയുടെ സഹ സ്പോൺസേർസ് ആയ കിങ്ഫിഷർ ക്ലബുമായി കരാർ പുതുക്കി. രണ്ട് വർഷത്തേക്കാണ് കിങ്ഫിഷർ പുതുതായി എഫ് സി ഗോവയുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. അടുത്ത സീസൺ അവസാനിക്കുന്നത് വരെയാണ് പുതിയ കരാർ. 2017ന്റെ തുടക്കത്തിൽ ആയിരുന്നു കിങ്ഫിഷർ എഫ് സി ഗോവയ്ക്ക് ഒപ്പം ചേർന്നത്. ക്ലബിനും കിങ്ഫിഷറിനും ഒരേ ആശയങ്ങളാണ് ഉള്ളത് എന്നും കമ്പനിയുനായി സഹകരിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട് എന്നും എഫ് സി ഗോവ ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു.