ഇറാൻ ദേശീയ ടീമിന്റെ സെന്റർ ബാക്ക് എഫ് സി ഗോവയിലേക്ക്

ഇറാൻ സെന്റർ ബാക്കായ റൗസ്ബെ ചെഷ്മി ഐ എസ് എല്ലിലേക്ക് എത്താൻ സാധ്യത. ചെഷ്മിക്കായി രംഗത്ത് ഉള്ളത് കഴിഞ്ഞ ഐ എസ് എൽ സീസണിൽ ലീഗ് ഘട്ടത്തിൽ ഒന്നാമത് എത്തിയ എഫ് സി ഗോവയാണ്. ഗോവയുടെ പ്രധാന സെന്റർ ബാക്കായ മൗർറ്റാട ഫാളിനെയും കാർലെസ് പെനയെയും എഫ് സി ഗോവയ്ക്ക് നഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ പുതിയ ഡിഫൻസ് ഒരുക്കേണ്ട അവസ്ഥയിലാണ് എഫ് സി ഗോവ. ആ അന്വേഷണമാണ് ചെഷ്മിയിൽ എത്തിയിരിക്കുന്നത്.

എന്നാൽ ചെഷ്മിയെ സ്വന്തമാക്കൽ അത്ര എളുപ്പമായിരിക്കില്ല. വലിയ വേതനമാണ് ചെഷ്മി ആവശ്യപ്പെടുന്നത്. ഇപ്പോൾ ഇറാൻ ക്ലബായ ഇസ്റ്റിഗ്ലാലിൽ ആണ് ചെഷ്മി കളിക്കുന്നത്. അവസാന വർഷമായി ഈ ക്ലബിന്റെ തന്നെ ഭാഗമാണ് താരം. 26കാരനായ താരത്തെ എത്തിക്കാൻ കഴിയുക ആണെങ്കിൽ അത് ഗോവൻ ഡിഫൻസിനെ അതിശക്തമാക്കും. 2017മുതൽ ഇറാൻ ദേശീയ ടീമിന്റെയും ഭാഗമാണ് താരം

Previous articleഅൻസുവോ ആർതുറോ ഇല്ലായെങ്കിൽ പ്യാനിചിനെ നൽകില്ല
Next article“യൂറോപ്പിൽ കളിക്കണം എന്നത് തന്റെയും സ്വപ്നം, സഹൽ ജർമ്മനിയിൽ എത്തും”