ഐ.എസ്.എല്ലിൽ നിന്ന് എഫ്.ഗോവ – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം. ഗോവയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ഇരു ടീമുകളും കഴിഞ്ഞ മത്സരത്തിൽ തോൽവിയേറ്റുവാങ്ങിയാണ് ഇന്ന് ഇറങ്ങുന്നത്. ജയത്തോടെ പ്ലേ ഓഫ് സാധ്യത വർദ്ധിപ്പിക്കാനാവും ഗോവയുടെ ശ്രമം. ഇന്നത്തെ മത്സരം ജയിച്ചാൽ ഗോവക്ക് ജാംഷെദ്പുരിനെ മറികടന്ന് നാലാം സ്ഥാനത്ത് എത്താം. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പ്ലേ ഓഫ് സാധ്യതകൾ ഏകദേശം അവസാനിച്ച മട്ടാണ്.
കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റിയോട് 3-4ന് തോറ്റതോടെ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സിന് പിന്നിലാണ് എഫ്.സി ഗോവ. അതെ സമയം കേരള ബ്ലാസ്റ്റേഴ്സിനെക്കാൾ മൂന്ന് മത്സരങ്ങൾ കുറവ് കളിച്ച ഗോവക്ക് ബ്ലാസ്‌റ്റേഴ്‌സിനെ മറികടക്കാൻ എളുപ്പമാവും. ലീഗിലെ ഏറ്റവും മികച്ച ആക്രമണ നിരയാണ് ഗോവക്കുള്ളത്. ലീഗിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഗോവ ഇതുവരെ 27 ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കിട്ടിയ സെറിറ്റൻ ഫെർണാഡസിനു ഇന്നത്തെ മത്സരം നഷ്ട്ടമാകും.
പക്ഷെ ഗോളുകൾ വഴങ്ങുന്ന പ്രതിരോധമാണ് ഗോവയുടെ പ്രധാന പ്രശ്നം. ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ വഴങ്ങിയവരുടെ പട്ടികയിൽ ഗോവ രണ്ടാം സ്ഥാനത്താണ്. 29 ഗോൾ വഴങ്ങിയ ഡൽഹിക്ക് പിന്നിൽ 21 ഗോളുമായി എഫ്.സി ഗോവയുണ്ട്. ലീഗിലെ ഇത് വരെ എല്ലാ മത്സരത്തിലും ഗോൾ വഴങ്ങിയ ഓരോ ഒരു ടീമും എഫ്.സി ഗോവയാണ്.
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആവട്ടെ കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരു എഫ്.സിയോട് 2-1ന് പരാജയപെട്ടാണ് ഇന്നിറങ്ങുന്നത്. ബെംഗളൂരുവിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടും പരാജയപെടാനായിരുന്നു അവരുടെ വിധി. 11 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ഒൻപതാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പ്ലേ ഓഫിൽ കടക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. അതെ സമയം നേരത്തെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ എഫ്.സി ഗോവയെ 2-1ന് നോർത്ത് ഈസ്റ്റ് പരാജയപ്പെടുത്തിയിരുന്നു. ഇത് അവർക്ക് പ്രതീക്ഷ നൽകും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial