ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ എഫ് സി ഗോവ ഈസ്റ്റ് ബംഗാളിനെ നേരിടും. മൂന്ന് പോയിന്റ് തന്നെയാകും രണ്ട് ടീമുകളുടെയും ലക്ഷ്യം. അവസാന ആറു മത്സരങ്ങളിൽ പരാജയം അറിയാത്ത ടീമാണ് ഈസ്റ്റ് ബംഗാൾ. പക്ഷെ വിജയം ലഭിക്കാത്തത് ഈസ്റ്റ് ബംഗാളിനെ അലട്ടുന്നുണ്ട്. അവരുടെ പ്ലേ ഓഫ് പ്രതീക്ഷകൾ കാത്തു സൂക്ഷിക്കണം എങ്കിൽ വിജയിച്ചു തുടങ്ങേണ്ടതുണ്ട്.
എഫ് സി ഗോവയ്ക്കും വിജയം ആവശ്യമാണ്. ഇപ്പോൾ മൂന്നാം സ്ഥാനത്ത് നിൽക്കുന്നുണ്ട് എങ്കിലും അവരുടെ പിറകിൽ ഒരുപാട് ടീമുകൾ തൊട്ടടുത്തായി ഉണ്ട്. അവസാന രണ്ടു മത്സരങ്ങളിലും ഗോവ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. ഇന്ന് അവരുടെ ഡിഫൻഡർ ഇവാൻ ഗോൺസാലസ് സസ്പെൻഷൻ കാരണം കളിക്കില്ല.













