സാമുവൽ ഒഡീഷ വിട്ട് മോഹൻ ബഗാനിലേക്ക്

Img 20210129 115852

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സാമുവൽ ഇനി എ ടി കെ മോഹൻ ബഗാനിൽ കളിക്കും. ഒഡീഷ എഫ് സിയിൽ അവസരം കിട്ടാതെ നിൽക്കുന്ന സാമുവൽ മോഹൻ ബഗാനിൽ പ്രതീക്ഷയോടെയാണ് പോകുന്നത്. ഒഡീഷ എഫ് സി സാമൂഹിക മാധ്യമങ്ങളിലൂടെ സാമുവലിന്റെ സൈനിംഗ് പ്രഖ്യാപിച്ചു. മികച്ച ടാലന്റ് ആണെങ്കിലും സാമുവലിന് ഐ എസ് എല്ലിൽ ഇതുവരെ സ്ഥിരമായി ഒരു ടീമിലും അവസരം ലഭിച്ചില്ല.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലും സാമുവലിന് ഒഡീഷയിലെ അതേ ഗതി ആയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിൽ കഴിഞ്ഞ സീസണിൽ ആകെ അഞ്ചു മത്സരങ്ങൾ ആണ് സാമുവൽ കളിച്ചത്. അവസരങ്ങൾ കുറഞ്ഞത് തന്നെയാണ് താരം കേരള ബ്ലാസ്റ്റേഴ്സ് വിടാനുള്ള കാരണവും.

ഷില്ലോങ്ങ് ലജോങ്ങ് മിഡ്ഫീൽഡിൽ നേരത്തെ ഗംഭീര പ്രകടനം കാഴ്ചവെക്കാൻ സാമുവൽ ലാൽമുവൻപുയിക്ക് ആയിരുന്നു. ഷില്ലോങ്ങ് ലജോങ്ങിന്റെ ക്യാപ്റ്റൻ കൂടി ആയിരുന്നു സാമുവൽ. 23കാരനായ സാമുവൽ 2017-18 സീസൺ ഐലീഗിലെ മികച്ച യുവതാരമായി തിരിഞ്ഞെടുക്കപ്പെട്ടിരുന്നു.

Previous articleമൂന്ന് പോയിന്റിനായി എഫ് സി ഗോവയും ഈസ്റ്റ് ബംഗാളും ഇറങ്ങുന്നു
Next articleഫകുണ്ടോ പെരേരയ്ക്ക് സാരമായ പരിക്ക്, തിരികെയെത്താൻ വൈകും